ഞങ്ങളുടെ ഫ്ലാറ്റിനടുത്ത് ഒരു പാക്കിസ്ഥാനി പുതിയതായി ഏസി റിപ്പയര്‍ ചെയ്യുന്ന കട തുടങ്ങി.
കുറച്ചു ദിവസമായി എന്‍റെ ഹാളിലെ ഏസിക്കു എന്തോ അസ്ക്യത, അതൊന്നു സര്‍വീസ് ചെയ്യുവാന്‍ പാക്കിസ്ഥാനിയെ വിളിച്ചു.
കടയുടമ ഒരു മെലിഞ്ഞ മനുഷ്യനാണ്. സഹായിക്കാന്‍ കൂടെവന്ന പണിക്കാരന്‍ ഒരു കൂറ്റന്‍ പത്താന്‍. താന്‍ കഴിക്കുന്ന റൊട്ടിയുടെയും ദാലിന്‍റെയുമോന്നും വിഹിതം തലച്ചോര്‍ തുടങ്ങിയ അനാവശ്യ അവയവങ്ങള്‍ക്ക് കൊടുത്ത് ഒട്ടും വേസ്റ്റ് ആക്കുന്നില്ലെന്നു കുറഞ്ഞ സമയം കൊണ്ട് തന്നെ അവന്‍ തെളിയിച്ചു - എനിക്കൊരു കാര്യം ബോധ്യമായി - കേരളത്തില്‍ മാത്രമല്ല, പാക്കിസ്ഥാനിലും സെബാള്‍ട്ടികള്‍ ഉണ്ട് !
എന്‍റെ ഹാളിലെ ഏസി ഒരു പുലിയായിരുന്നു. തൊട്ടടുത്ത ഫ്ലാറ്റുകാര്‍ക്ക് ഒരു പേടിസ്വപ്നം. ഫ്ലാറ്റുകള്‍ക്കിടയില്‍ വളരെ ഇടുങ്ങിയ തുറസ്സായ സ്ഥലമായതിനാല്‍ എന്‍റെ സാനിയോ ഏസി ഓണ്‍ചെയ്യുമ്പോള്‍ തൊട്ടപ്പുറത്തെ ഫ്ലാറ്റിലെ ഹിന്ദിക്കാരന്‍റെ ഏസി ട്രിപ്പ് ആകും. പിന്നെ അത് ഓണാകണമെങ്കില്‍ വെളിയിലൂടെ ഏസിയുടെ പിന്നില്‍ വെള്ളം സ്പ്രേ ചെയ്യണം. എന്നെ കാണുമ്പോഴോക്കെ അവന്‍ പരാതി പറയും -"ഭായ്, ആപ്കാ ഏസി ചേഞ്ച് കീജിയേനാ". ഞാന്‍ അത് കേട്ട് തലയാട്ടി "മാറ്റിയതുതന്നെ" യെന്നു മനസ്സില്‍ പറഞ്ഞു ഗൂഡമായി മന്ദഹസിക്കും.
ആദ്യം ഹാളിലെ ഏസി സര്‍വീസ് ചെയ്യാന്‍ എടുത്തു കൊണ്ട് പോയപ്പോള്‍ ബെഡ്റൂമിലെ ഏസിയെടുത്ത് പകരം വച്ചു. അത് സര്‍വീസ് ചെയ്തു കൊണ്ട് വന്നപ്പോള്‍ - അയല്‍വാസി ഒത്തിരി നാളായി പറയുന്നതല്ലേ, ഒന്ന് പരിഗണിച്ച് കളഞ്ഞേക്കാം - എന്ന് കരുതി ഹാളില്‍ ഇരുന്നിരുന്ന ഏസി ബെഡ്റൂമില്‍ പിടിപ്പിച്ചേക്കാന്‍ പറഞ്ഞു.
നോക്കുമ്പോള്‍ ഏസിയുടെ ഫ്രെയിമിനുള്ളിലേക്ക് എത്ര തള്ളിക്കയറ്റിയിട്ടും എസിയുടെ മുന്‍ഭാഗം ഏകദേശം അരയടി മുറിക്കകത്തെക്ക് തന്നെ തള്ളി നില്‍ക്കുന്നു. നമ്മുടെ സഹായി സെബാള്‍ട്ടി അവന്‍റെ ശക്തി മുഴുവനെടുത്തു തള്ളി നോക്കിയിട്ടും കയറുന്നില്ല.
"വെയിറ്റ്, ഞാന്‍ അപ്പുറത്തെ ബെഡ് റൂമിന്‍റെ ജനല്‍ തുറന്നു നോക്കട്ടെ, ചിലപ്പോ രണ്ടേസികളുടെയും ഫ്രെയിമുകള്‍ തമ്മില്‍ നീളവ്യത്യാസം ഉണ്ടെങ്കിലോ ?"
കട മുതലാളി സമ്മതിച്ചു.
ഞാന്‍ അപ്പുറത്തെ മുറിയില്‍ എത്തി ജനല്‍ തുറന്നതും - ഏസി, ഫ്രെയിം ഉള്‍പ്പെടെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുന്നത് കണ്ടു. ഞാന്‍ ഓടി ആദ്യത്തെ ബെഡ്റൂമിലെത്തി. മുഖത്തെ രക്തമയമെല്ലാം വറ്റി വിളറി വെളുത്തു നില്‍ക്കുകയാണ് കടമുതലാളി എലുമ്പന്‍. സെബാള്‍ട്ടിക്കാകട്ടെ യാതൊരു കൂസലുമില്ല.
"ഞാന്‍ ഒന്ന് ശക്തിയില്‍ തള്ളിയപ്പോള്‍ അതങ്ങ് താഴേക്ക് പോയി" അവന്‍ കൂളായി പഞ്ചാബിച്ചുവയുള്ള ഉറുദുവില്‍ പറഞ്ഞു.
എന്‍റെ തലയ്ക്കുചുറ്റും നക്ഷത്രങ്ങള്‍ വട്ടം ചുറ്റി. അവന്‍റെ കഴുത്തില്‍ പിടിച്ചു ഞെരിക്കാന്‍ ഉയര്‍ത്തിയ കൈകള്‍ അതിന്‍റെ പരിണിതഫലത്തെക്കുറിച്ചോര്‍ത്ത് പേടിച്ച് മുഷ്ടി അമര്‍ത്തിച്ചുരുട്ടി ഗത്യന്തരമില്ലാതെ താഴ്ത്തി ഞാന്‍ ഇരച്ചുകയറിയ ദേഷ്യം കടിച്ചോതുക്കി.
"യാ അള്ളാ, താഴെ അപ്പുറത്തെ പുതിയ ഫ്ലാറ്റിന്‍റെ പണി നടക്കുന്നുണ്ട്. ഏസി ആരുടെയെങ്കിലും ദേഹത്ത് വീണു കാണുമോ എന്തോ ?" കടയുടമ പറഞ്ഞപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. ഞാന്‍ ഓടിപ്പുറത്തിറങ്ങി. ലിഫ്റ്റ് താഴെ നിന്ന് മുകളില്‍ എത്തുമ്പോഴേക്കും സമയം പോകും - സ്റ്റെപ്പിറങ്ങി ഓടി. അതാരുടെയെങ്കിലും മേല്‍ വീണിട്ടുണ്ടെങ്കില്‍ പണി തീര്‍ന്നത് തന്നെ !
അവിടെയെത്തുമ്പോള്‍ കുറെ ആളുകള്‍ വട്ടം കൂടി നില്‍ക്കുന്നു.
"പടച്ചോനെ, ആരുടെയെങ്കിലും തലേല്‍ വീണോ ആവോ" മുട്ടിപ്പായി പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ വളഞ്ഞു നില്‍ക്കുന്ന ആളുകളെ വകഞ്ഞുമാറ്റി നോക്കി - പൊട്ടിയ ഏറുപടക്കം പോലെ ചിന്നിച്ചിതറിക്കിടക്കുന്ന എന്‍റെ ഏസി. എന്‍റെ വെപ്രാളവും പരവേശവുമൊക്കെ കണ്ടപ്പോള്‍ പറക്കും തളികയെയെന്നോണം അത്ഭുതവസ്തുവിനെ നോക്കി വട്ടമിട്ടു നിന്നിരുന്ന ആളുകളുടെ നോട്ടം ഒരത്ഭുതജീവിയെ കണ്ടതുപോലെ എന്‍റെ നേര്‍ക്ക് നീണ്ടു.
"ഞാന്‍ ഈ ഭിത്തിയില്‍ ചാരി ഇരിക്കുമ്പോള്‍ എന്‍റെ തൊട്ടടുത്താ ഈ സാധനം വന്നു വീണത്. ഒരല്‍പം നീങ്ങിയിരുന്നെങ്കില്‍" എക്സ്പയറി ഡേറ്റ് അടുത്ത ഒരു കിളവന്‍ പാക്കിസ്ഥാനി വിറയലോടെ പറഞ്ഞു. അക്കാര്യം പറഞ്ഞശേഷവും അയാള്‍ ഓര്‍ത്തോര്‍ത്തു ഞെട്ടുന്നത് ഞാന്‍ കണ്ടു.
അപ്പോഴേക്കും കടയുടമ എലുമ്പനും, സെബാള്‍ട്ടിയും പാഞ്ഞെത്തി.
ദുഃഖാദരങ്ങളോടെ അകാലചരമമടഞ്ഞ എന്‍റെ വിന്‍ഡോ എസിയുടെ അസ്ഥിപഞ്ജരം ഞങ്ങള്‍ മൂവരും കൂടി പൊക്കിയെടുത്ത് ബലദിയപ്പെട്ടിയില്‍ നിക്ഷേപിച്ചു. ഹിന്ദിക്കാരന്‍റെ ശാപമായിരിക്കണം.
"എന്‍റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. ഞാന്‍ താങ്കള്‍ക്കൊരു സെക്കണ്ട് ഹാന്‍ഡ് ഏസി സംഘടിപ്പിച്ചു തരാം" കടയുടമയുടെ വാക്കുകള്‍ എന്‍റെ മനസ്സ് തെല്ലൊന്നു കുളിര്‍പ്പിച്ചു. ഇയാള്‍ എത്ര മര്യാദക്കാരനാണ് - ഞാന്‍ മനസ്സിലോര്‍ത്തു.
വാക്കു പറഞ്ഞത് പോലെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവനെനിക്ക് സെയിം കമ്പനിയുടെ ഒരു സെക്കണ്ട്ഹാന്‍ഡ് ഏസി കൊണ്ടുവന്നു ഫിറ്റ് ചെയ്തു തന്നു.
പക്ഷെ ആ താഴെ വീണ ഏസി ആ കിളവന്‍റെ തലയിലെങ്ങാനും വീണിരുന്നെങ്കില്‍ സൗദി ജയിലിലെ ഫോട്ടോയിട്ടു എനിക്കു നിങ്ങളെ വെറുപ്പിക്കേണ്ടി വരുമായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം വിട്ടുമാറുന്നില്ല !

0 comments
Posts a comment