Monday, September 1, 2014

സെബാള്‍ട്ടിയുടെ ജനനം

"ഡേയ്, ഈ  ശശിക്ക് പകരം പറ്റിയ ഒരു പേര് കണ്ടു പിടിക്കണമല്ലോ"

"എന്തെ, ശശിക്കെന്തു പറ്റി ?

"ശശി എന്ന് പറയുമ്പോള്‍ എല്ലാര്‍ക്കും ഒരു പുച്ഛം. പിന്നെ ശശി കോമണ്‍ പേരായതുകൊണ്ട് ആ പേരുള്ളവരെ പരിഹസിക്കുന്നു എന്നൊക്കെ ആരോപണവുമുണ്ട്"

"എങ്കില്‍ ദിനേശന്‍ എന്നായാലോ ?"

"നല്ല കാര്യമായി, എന്നിട്ടു വേണം ആ Dinesh Santhi Sawamikal വന്നെന്‍റെ കഴുത്തിനു പിടിക്കാന്‍. കോമണ്‍ അല്ലാത്ത എന്നാല്‍ കേള്‍ക്കുമ്പോള്‍ തമാശ തോന്നുന്ന ഒരു പേരായിരിക്കണം"

"എങ്കില്‍ ഞാനൊരു പേര് പറയട്ടെ - ഘടോല്‍ക്കചന്‍"

"ഹഹഹ.... ആര്‍ക്കും ഇല്ലാത്ത പേരൊക്കെ തന്നെ, പക്ഷെ ഒരു പോസ്റ്റില്‍ മൂന്നു നാല് പ്രാവശ്യം "ഘടോല്‍ക്കചന്‍" എന്ന് നീ വന്നു ടൈപ് ചെയ്തു തര്വോ ?"

അങ്ങനെ അവസാനം ഞങ്ങളൊരു തീരുമാനത്തിലെത്തി - സെബാള്‍ട്ടി.

ഇനി മുതല്‍ ശശിക്കു പകരം സെബാള്‍ട്ടിയായിരിക്കും എന്‍റെ കഥകളിലെ നായകന്‍ -

ഗുഡ് ബൈ ശശി !

വെല്‍ക്കം സെബാള്‍ട്ടി !!

:D

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top