Saturday, September 13, 2014

ഗുണമില്ലാത്ത സൂത്രം !

ജോലി കഴിഞ്ഞു വന്ന സെബാള്‍ട്ടി  ഭാര്യ ശാന്തയെ കയ്യിലിരുന്ന കടലാസുപൊതി ഉയര്‍ത്തിക്കാണിച്ചു -

"ടനാ ടനാ , സര്‍പ്രൈസ് - ഇതെന്താന്നു പറയാമോ ?"

"ഞാന്‍ കഴിഞ്ഞാഴ്ച പറഞ്ഞ പട്ടുസാരി"

"അല്ല"

"എങ്കില്‍ കോയാക്കാന്‍റെ കടേന്നുവാങ്ങിയ ചിക്കന്‍ ബിരിയാണി"

"അതുമല്ല"

വൈഫൈ പാസ്വേഡ് ഹാക്ക് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ പോലെ ശാന്ത കറിക്കലം മുതല്‍ ആനവാല്‍ വരെയുള്ള തനിക്കറിയാവുന്ന സകലമാന സാധനങ്ങളുടെയും പേര് പറഞ്ഞിട്ടും സെബാള്‍ട്ടി പറഞ്ഞു - "അല്ലേയല്ല !"

"എനിക്കെങ്ങും വയ്യ, ഇനി നിങ്ങള്‍ തന്നെ പറയിന്‍" ശാന്ത ക്ഷീണിച്ച് അടുത്തു കിടന്നിരുന്ന കസേരയിലെക്കിരുന്നു.

സെബാള്‍ട്ടി മുഖത്തു നാടകീയതയോക്കെ വരുത്തി ഫുള്‍ സസ്പെന്‍സില്‍ പൊതി തുറന്നു.

"അയ്യേ, ഇതെന്തോന്ന് പുസ്തകമോ ? നിങ്ങളെന്താ പിഎസ്സി ടെസ്റ്റ്‌ എഴുതാന്‍ പോകുന്നോ ?"

"എടീ ഇത് വെറും പുസ്തകമല്ല - ഇതാണ് വാത്സ്യായനന്‍റെ കാമസൂത്രം"

"ഇതിനെന്താ വില"

"1200 രൂപ"

"ന്‍റെ ദൈവേ - 1200 രൂപക്ക് നല്ലോന്താരം പട്ടുസാരി കിട്ടിയേനെ" ശാന്ത നെഞ്ചത്ത് കൈവച്ചു.

"പക്ഷെ ഈ പുസ്തകം കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ട്" സെബാള്‍ട്ടി ചുണ്ടുകടിച്ചു മുഖത്തു ശൃംഗാരരസം വിരിയിച്ചു.

"ഉം ഭയങ്കര കൊണമാ. കൂമ്പടഞ്ഞ വാഴക്കെന്തു രാസവളം ?" ശാന്ത മുഖംകോട്ടിക്കൊണ്ടെഴുന്നെറ്റ് പോയി.

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top