ഒരിക്കല്‍ ശിഷ്യന്‍മാര്‍ ഗുരുവിനോട് ചോദിച്ചു -
"ഗുരോ ലോകത്തില്‍ ആളുകള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന ഒരേയൊരു കാര്യമുണ്ടോ ?"
"നല്ല ചോദ്യം" ഗുരു പറഞ്ഞു.
"പക്ഷെ ഇതിനുള്ള മറുപടി ഞാന്‍ പറഞ്ഞുതന്നാല്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല, നേരിട്ടു കണ്ടുതന്നെ മനസ്സിലാക്കണം"
ഗുരു ശിഷ്യന്മാരെയും കൂട്ടി എറണാകുളം സുഭാഷ് പാര്‍ക്കിലേക്ക് പോയി.
അവിടെയുള്ള ഒരു കൂറ്റന്‍ മരത്തിനു പിന്നില്‍ മറഞ്ഞു നിന്നുകൊണ്ട് ഒരു ബെഞ്ചില്‍ ഇരിക്കുന്ന ആളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു -
"ദാ, ആ ഇരിക്കുന്നവനാണ് സെബാള്‍ട്ടി. ഇനിയുള്ള കുറേക്കാലം അയാളറിയാതെ നമുക്കയാളെ പിന്തുടരാം"
ശിഷ്യന്മാര്‍ തലകുലുക്കി.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി സെബാള്‍ട്ടിക്ക് മുന്നിലൂടെ നടന്നുപോയി.
സെബാള്‍ട്ടി അവളെ നോക്കി വെള്ളമിറക്കിയെങ്കിലും അവള്‍ മൈന്‍ഡ് ചെയ്യാതെ തല വെട്ടിച്ച് പുച്ഛത്തോടെ നടന്നു പോയി.
"ഇന്നത്തെ ക്ലാസ് കഴിഞ്ഞു , ബാക്കി നാളെ"
ഗുരു വാച്ചിലേക്ക് നോക്കിക്കൊണ്ട് 'ഇപ്പോള്‍ തിരക്ക് കുറവുള്ള സിവില്‍ സപ്പ്ളെയ്സ് ഏതായിരിക്കും' എന്നും , ശിഷ്യന്മാര്‍ 'പത്മയില്‍ മോണിംഗ് ഷോക്ക് പടം ഏതായിരിക്കും' എന്നും ചിന്തിച്ചു കൊണ്ട് അവിടെ നിന്നും പിരിഞ്ഞു പോയി.
പിറ്റേ ദിവസം ആ പെണ്‍കുട്ടി സെബാള്‍ട്ടിയെ നോക്കി ചിരിച്ചു.
അതിന്‍റെ പിറ്റേന്ന് സെബാള്‍ട്ടി അവളോട് പേര് ചോദിച്ചു.
അതിനടുത്ത ദിവസം അവള്‍ പേര് പറഞ്ഞു.
അതിന്‍റെ പിറ്റേന്ന് അവള്‍ തിരിച്ചു സെബാള്‍ട്ടിയോട് പേര് ചോദിച്ചു.
അങ്ങനെ ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
അതിനിടെ സെബാള്‍ട്ടിയും ആ പെണ്‍കുട്ടിയും പിരിയാനാവാത്തവിധം പ്രണയബദ്ധരായി.
അവളുടെ സ്നേഹനിര്‍ബന്ധങ്ങള്‍ സാധിച്ചുകൊടുക്കുവാനായി സെബാള്‍ട്ടിയുടെ പേര്‍സ് കാലിയാവുന്നതും , ക്രെഡിറ്റ് കാര്‍ഡിലെ ഓവര്‍ഡ്യു തിരിച്ചടക്കാത്ത സെബാള്‍ട്ടിയെത്തപ്പി ക്വോട്ടേഷന്‍ ടീം അന്വേഷിച്ചു നടക്കുന്നതും, സെബാള്‍ട്ടി അവരില്‍ നിന്ന് മുങ്ങി നടക്കുന്നതും ഗുരുവും ശിഷ്യന്മാരും കണ്ടു.
ഒടുവില്‍ ഏതോ ഒരുത്തന്‍ അവളെ കല്യാണം കഴിച്ചു.
പ്രണയനഷ്ടം താങ്ങാനാവാതെ സെബാള്‍ട്ടി മദ്യത്തിനടിമയായി.
അങ്ങനെ, ഏറെ നാളുകള്‍ക്കു ശേഷം ഗുരുവും, ശിഷ്യന്മാരും പാഠശാലയില്‍ തിരിച്ചെത്തി.
ഗുരു ഓരോ ശിഷ്യന്മാരെയായി വിളിച്ചെഴുന്നേല്‍പ്പിച്ചു നിര്‍ത്തി ചോദിക്കാന്‍ തുടങ്ങി.
"ഈ ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവം എന്താണ്?"
"പ്രണയം മൊട്ടിടുന്നത്." ആദ്യ ശിഷ്യന്‍ പറഞ്ഞു.
"ഒരിക്കലും അവസാനിക്കരുതേയെന്ന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണ് ?" അടുത്ത ശിഷ്യനോട് ഗുരു ചോദിച്ചു.
"തളിര്‍ക്കുന്ന പ്രണയം."
"ഈ ലോകത്ത് ഒരുവന്‍റെ ഏറ്റവും മോശം അവസ്ഥ എന്ത് ?"
"അസ്ഥിയില്‍ പിടിച്ച പ്രണയം" മൂന്നാമന്‍ പറഞ്ഞു.
"ഏറ്റവും വലിയ ദുരന്തം എന്ത് ?"
"നഷ്ടപ്രണയം" നാലാമന്‍ പറഞ്ഞു.
"അപ്പോള്‍, അവസാനിച്ചു കഴിയുമ്പോള്‍ ഒരിക്കലും സംഭാവിക്കരുതായിരുന്നെന്നു തോന്നുന്ന കാര്യമോ ?
"പ്രണയം" അഞ്ചാമനും മറുപടി പറഞ്ഞു.
"അപ്പോള്‍ ലോകത്തില്‍ ആളുകള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന ഒരേയൊരു കാര്യം എന്താണ് ?"
ഗുരു പുഞ്ചിരിയോടെ ശിഷ്യന്മാരെ നോക്കിക്കൊണ്ട് ചോദിച്ചു.
"പ്രണയം" ശിഷ്യന്മാര്‍ ഏകസ്വരത്തില്‍ പറഞ്ഞു.

0 comments
Posts a comment