Wednesday, September 10, 2014

"ഗാസ്" പിടിപ്പിച്ചു കൊടുക്കപ്പെടും

ഗുര്‍മീത് സിംഗ് ദുബായിയില്‍ ഒരു കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവാണ്. സുന്ദരിയായ ഭാര്യയോടൊപ്പം ഒരു ഫ്ലാറ്റിലാണ് സിംഗിന്‍റെ താമസം. ജോലി സംബന്ധമായി സിംഗ് എപ്പോഴും ടൂറിലായിരിക്കും  എന്നതിനാല്‍ അവര്‍ക്ക് കുട്ടികളില്ല.

അവര്‍ താമസിക്കുന്ന ഫ്ലാറ്റിനു താഴെ മലയാളിയായ സെബാള്‍ട്ടി നടത്തുന്ന ബക്കാല (പലചരക്കുകട)

ഒരുദിവസം പതിവുപോലെ ഗുര്‍മീത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു ബിസിനസ് ടൂറിനായി ഇറങ്ങാന്‍ നേരം സര്‍ദാറിനി പറഞ്ഞു.

"അരെ ഓ ജീ, കിച്ചന്‍ മേം ഗാസ് സിലിണ്ടര്‍ ഖതം ഹോനേ വാലാ ഹേ"

"മേം നീച്ചേ ദുക്കാന്‍ വാലെ സെ ബതായെഗാ" എന്ന് പറഞ്ഞു ഗുര്‍മീത് സിംഗ് താഴെ സെബാള്‍ട്ടിയുടെ ബക്കാലയിലെത്തി.

കുറേക്കാലം കൊച്ചിയില്‍ ജോലി ചെയ്തിട്ടുള്ളതിനാല്‍ സിംഗിന് നന്നായി മലയാളമറിയാം.

"സെബാള്‍ട്ടിജീ , ഞാന്‍ ഒരാഴ്ച ബിസിനസ് ട്രിപ്പ്‌ പോകുകയാണ്. ഫ്ലാറ്റില്‍ ഗാസ് തീര്‍ന്നാല്‍ ഭാര്യ വിളിച്ചു പറയും - ഒന്ന് പിടിപ്പിച്ചു കൊടുത്തേക്കണം"

"ഓ, അതിനെന്താ." സെബാള്‍ട്ടി സമ്മതിച്ചു.

സിംഗ് പോയതിന്‍റെ പിറ്റേ ദിവസം തന്നെ ഗ്യാസ് തീര്‍ന്നു.

സര്‍ദാറിനി ഫോണ്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഗാസുകുറ്റിയുമായെത്തിയ സെബാള്‍ട്ടി സര്‍ദാറിനിയെക്കണ്ട്‌ വാപൊളിച്ചു നിന്നുപോയി.

ഒരാഴ്ച കഴിഞ്ഞപ്പോ സര്‍ദാര്‍ജി യാത്ര കഴിഞ്ഞു മടങ്ങിയെത്തി.

തൊട്ടടുത്ത ഫ്ലാറ്റിലെ ബല്‍വീന്ദര്‍സിംഗിനെ കണ്ടപ്പോള്‍ ഗുര്‍മീത് പറഞ്ഞു -"താഴെ കടയിലെ സെബാള്‍ട്ടി വളരെ നല്ല മനുഷ്യനാണ് കേട്ടോ. ഞാന്‍ ഒരാഴ്ച ഇവിടെ ഇല്ലാതിരുന്ന സമയത്ത് ഗാസ് തീര്‍ന്നു പോയപ്പോള്‍ അയാള്‍ വന്നു പിടിപ്പിച്ചു കൊടുത്തു"

ഉടനെ വന്നു ബല്‍വീന്ദര്‍സിംഗിന്‍റെ മറുപടി -"അതെയതെ, ഇടയ്ക്കിടെ ഗാസ് തീരുന്നുണ്ടായിരുന്നെന്നു തോന്നുന്നു. പുള്ളി പിടിപ്പിക്കല്‍ കഴിഞ്ഞ് ഇറങ്ങിപ്പോകുന്നത് ഒന്നുരണ്ടു തവണ ഞാനും കണ്ടാരുന്നു"

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top