സെബാള്‍ട്ടിയുടെ കാമുകി ഇടയ്ക്കിടെ പറയും - "ചേട്ടാ എന്നെയൊരു സിനിമക്ക് കൊണ്ട് പോയ്ക്കൂടെ ?"
"പറ്റിയ പടം വരട്ടെ" സെബാള്‍ട്ടി പറയും.
അങ്ങനെയിരിക്കെ ഒരുദിവസം സെബാള്‍ട്ടി കാമുകിയെ വിളിച്ചു പറഞ്ഞു - "ഡീ, പറ്റിയൊരു പടം വന്നിട്ടുണ്ട്, മാറ്റിനിക്കു പോകാം"
അങ്ങനെ രണ്ടാളും കൂടി തീയെറ്റരിലെത്തി.
പടം തുടങ്ങി.
യുദ്ധം പശ്ചാത്തലമായ ഒരിംഗ്ലീഷ് ചിത്രമാണ്.
പടം അവസാനിക്കാറായപ്പോള്‍ കാമുകി പറഞ്ഞു.
"എങ്കിലും - ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി"
"എന്ത് ?"
"ഈ പടത്തിനെന്നെ കൊണ്ടുവന്നത്"
"എന്താ പ്രശ്നം ?"
"എന്താ പ്രശ്നമെന്നോ. ഒന്നാമത് - മൊത്തം ഇരുട്ട് - സ്ക്രീനിലും ഒന്നും കണ്ടൂട, തീയെറ്ററിലും ഒന്നും കണ്ടൂട.
രണ്ടാമത് - ഇതെന്നാ നീളമുള്ള ബോറന്‍ പടമാ - മൂന്നര മണിക്കൂര്‍ !
മൂന്നാമത് - ഈ പടം കാണാന്‍ ആകെ നമ്മളേം കൂട്ടി നാലോ അഞ്ചോ പേരേയുള്ളൂ"
"ഹും, നിനക്കതു പറയാം.ഇതുപോലെ പറ്റിയൊരു പടം വന്നു കിട്ടാൻ കാത്തിരുന്ന പാടെനിക്കറിയാം" സെബാള്ട്ടി പറഞ്ഞു.
:P

0 comments
Posts a comment