സെബാള്‍ട്ടി : ചേച്ചിക്കെത്ര കുട്ടികളുണ്ട് ?
ചേച്ചി : ഒരു മകന്‍, നാലില്‍ പഠിക്കുന്നു.
സെബാള്‍ട്ടി : അതെന്താ കുട്ടികളെ ഇഷ്ടമല്ലേ ?
ചേച്ചി : എനിക്കൊത്തിരി ഇഷ്ടമാണ്, പക്ഷെ എന്ത് ചെയ്യാനാ - ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.
സെബാള്‍ട്ടി : ഞാന്‍ സഹായിക്കണോ ?
ചാറ്റ് കട്ടായി - സെബാള്‍ട്ടിയെ ബ്ലോക്കായി.
അന്ന് വൈകുന്നേരം സെബാള്‍ട്ടി താമസിക്കുന്ന റൂമിന്‍റെ വാതിലില്‍ ആരോ തട്ടുന്നത് കേട്ട് സഹമുറിയന്‍മാരിലോരാള്‍ ചെന്ന് വാതില്‍ തുറന്നു. മുന്നില്‍ ആജാനബാഹുവായ ഒരു മനുഷ്യന്‍ !
"ഞാന്‍ എസ്.ഐ ഇടിയന്‍മത്തായി. സെബാള്‍ട്ടി എന്ന് പറയുന്നവന്‍ ഇവിടെയാണോ താമസം ?"
സഹമുറിയന്‍റെ ചൂണ്ടുവിരല്‍ സെബാള്‍ട്ടിയുടെ നേര്‍ക്ക് നീണ്ടു.
"നീ സ്ത്രീകളോട് ചാറ്റില്‍ അനാവശ്യം പറയും അല്ലേടാ റാസ്കല്‍ ?"
ഇടിയന്‍ മത്തായി കാലിനിടയില്‍ തലഅമര്‍ത്തിപ്പിടിച്ച് കുനിച്ചു നിര്‍ത്തി പുറം ആലുവാമണപ്പുറമാക്കി പഞ്ചാരിമേളം നടത്തുന്നതിനിടയില്‍ "ഞാന്‍ എന്‍റെ സുഹൃത്ത് നടത്തുന്ന ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ കാര്യമാണ് പറയാന്‍ ഉദ്ദേശിച്ചത് സാര്‍" എന്ന സെബാള്‍ട്ടിയുടെ വാക്കുകള്‍ ആരും കേട്ടില്ല.

0 comments
Posts a comment