Monday, September 8, 2014

വേണ്ടാത്ത ഓഫര്‍

സെബാള്‍ട്ടിയും സുഹൃത്തും കാറില്‍ യാത്ര ചെയ്യുകയായിരുന്നു.

പിന്നാലെ ഒരു ആംബുലന്‍സ് വരുന്നത് കണ്ണാടിയില്‍ കൂടി കണ്ട സെബാള്‍ട്ടി കാറിന്‍റെ വേഗം കൂട്ടി.

ആംബുലന്‍സ് ലൈറ്റൊക്കെ കത്തിച്ച് നിലവിളി ശബ്ദമിട്ടു പറന്നപ്പോള്‍ സെബാള്‍ട്ടി അതിലും സ്പീഡില്‍ കാര്‍ പറപ്പിച്ചു.

ഒടുവില്‍ ആംബുലന്‍സ് ഡ്രൈവര്‍ തന്നെ ജയിച്ചു. ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്തു പോയിക്കഴിഞ്ഞപ്പോള്‍ സെബാള്‍ട്ടി കാര്‍ സൈഡാക്കി നിര്‍ത്തി ഒരു നെടുവീര്‍പ്പിട്ടു.

ഇതെല്ലാം കണ്ട് അന്ധാളിച്ചിരിക്കുകയായിരുന്ന സുഹൃത്ത്‌ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ ചോദിച്ചു -"ഹളിയാ, ഹെന്നാലും നീ ഹെന്നാ വിടലായിരുന്നു - ഹോ, ഞാന്‍ പേടിച്ചു മരിച്ചു പോയെനേല്ലോ. നിനക്കാദ്യമേ ആംബുലന്‍സിന് സൈഡ് കൊടുത്താല്‍ പോരായിരുന്നോ ?"

"ഞാന്‍ കരുതി ആ ആംബുലന്‍സുകാരന്‍ എന്‍റെ പിന്നാലെ വരികയാണെന്ന്" സെബാള്‍ട്ടി പറഞ്ഞു.

"അയാളെന്തിനു നിന്‍റെ പിന്നാലെ വരണം ?" - സുഹൃത്ത്‌ അത്ഭുതത്തോടെ ചോദിച്ചു.

"കഴിഞ്ഞയാഴ്ച എന്‍റെ ഭാര്യ ഒരാംബുലന്‍സ്‌ ഡ്രൈവറുടെ കൂടെയാണ് ഒളിച്ചോടിപ്പോയത്. ഇനി അവളെയെങ്ങാനും തിരികെ തരാന്‍ വരികയാണെന്ന് കരുതി."

:P

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top