ഉച്ചക്ക് മുന്നേ ടോണിയേട്ടന്‍റെ കോള്‍ വന്നു -"ഉച്ചക്ക് ശേഷം ടിപിസിയിലേക്കൊന്നു വരാമോ, മാനേജര്‍ കാണണമെന്ന് പറഞ്ഞിട്ടുണ്ട്"
"വരാം" ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
എന്‍റെ സഹപ്രവര്‍ത്തകാരായ ടോണിയേട്ടനും, സെബാള്‍ട്ടിക്കും ടിപിസി എന്ന കമ്പനിയിലാണ് സ്ഥിരം ഡ്യൂട്ടി. ഒരു സൌത്താഫ്രിക്കക്കാരന്‍ സായിപ്പാണ് അവരുടെ സെക്ഷന്‍ മാനേജര്‍.
ഞാന്‍ ഒന്നരക്ക് ടിപിസി ഗേറ്റിലെത്തി. പെട്രോകെമിക്കല്‍ കമ്പനിയായതിനാല്‍ മൊബൈല്‍ ഫോണ്‍ അകത്തു കയറ്റാന്‍ കര്‍ശനനിയന്ത്രണമുണ്ട്. അതിനാല്‍ ഫോണ്‍ ഗേറ്റിലെ സൗദി സെക്യൂരിറ്റിയെ ഏല്‍പ്പിച്ച് ഞാനകത്തു കടന്നു.
സായിപ്പല്‍പ്പം ചൂടിലാണ്. ഇന്നലെ രാത്രി കമ്പനിയില്‍ നിന്ന് ഒരു എമര്‍ജന്‍സി സര്‍വീസ്കോള്‍ വിളിച്ചിട്ട് സെബാള്‍ട്ടി ഫോണെടുത്തില്ലത്രേ.
ഞാന്‍ സായിപ്പിനെ സോപ്പിടാനായി മൂപ്പരുടെ മുന്നില്‍ വച്ച് സെബാള്‍ട്ടിയെ കണക്കിന് ശകാരിച്ചു. ടോണിയേട്ടനും കിട്ടിയ അവസരം മുതലാക്കി അവനെ നല്ല ചീത്ത വിളിച്ചു.
പെട്ടെന്ന് അവിടെക്ക് ഒരു വല്ലാത്ത നാറ്റം കടന്നു വന്നു. ഒരുമാതിരി ചീഞ്ഞ മുട്ടയുടെ മണം.
സായിപ്പ് ഞങ്ങളെ മൂവ്വരെയും മാറിമാറി നോക്കി. പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സൈറണ്‍ മുഴങ്ങി.
"ഇറ്റ് ഈസ് ഗാസ് ലീക്ക് സൈറണ്‍ , ഗോടു സേഫ് അസംബ്ലി പോയിന്‍റ് " സായിപ്പ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് വേഗത്തില്‍ മുറിവിട്ടോടി.
ഓടാന്‍ തുടങ്ങിയ എന്നെയും ടോണിയേട്ടനെയും സെബാള്‍ട്ടി കൈയില്‍ പിടിച്ചു നിര്‍ത്തി.
"നീയെന്താ ഈ കാണിക്കുന്നേ, ഗാസ് ലീക്ക് സൈറണ്‍ കേട്ടില്ലേ, വേഗം സേഫ് അസംബ്ലി പോയിന്‍റില്‍ എത്താം" ഞാന്‍ പറഞ്ഞു.
സെബാള്‍ട്ടി ഒരു കള്ളച്ചിരിയോടെ പോക്കറ്റില്‍ നിന്ന് അവന്‍റെ പുതിയ മെയ്ഡ് ഇന്‍ ചൈന മൊബൈല്‍ ഫോണ്‍ പുറത്തെടുത്ത് സൈറണ്‍ അടിക്കുന്ന ഇന്‍കമിംഗ്കോള്‍ കട്ട് ചെയ്തു.
"എടാ കള്ള ഹമുക്കെ, നീയിതിന്‍റകത്ത് മൊബൈല്‍ കേറ്റിയോ, അവരെങ്ങാനും അറിഞ്ഞാല്‍ നിന്‍റെ കാര്യം പോക്കാട്ടോ" ഞാന്‍ അവന്‍റെ തലക്കിട്ടൊരു കിഴുക്കുകൊടുത്തുകൊണ്ട് പറഞ്ഞു.
"വേഗം നടന്നോ, ആ സായിപ്പ് തിരിച്ചെത്തും മുന്നേ എസ്കേപ് ആകാം" ഞങ്ങള്‍ പുറത്തിറങ്ങി വേഗത്തില്‍ ഫാക്റ്ററി കോമ്പൌണ്ടില്‍ ഞങ്ങള്‍ക്കനുവദിച്ചിട്ടുള്ള ഓഫീസിലേക്ക് നടന്നു.
"ഇവന്‍റെ ഫോണില്‍ നിന്നാണ് സൈറണ്‍ അടിച്ചത്, പക്ഷെ അപ്പോഴാ ഗ്യാസിന്‍റെ മണമോ ?" ടോണിയേട്ടന്‍ സംശയത്തോടെ ചോദിച്ചു.
"ങാ, അത് ശരിയാണല്ലോ. അതെവിടുന്നായിരുന്നു ആ മണം വന്നത് ?" ഞാനും അപ്പോഴാണ് അതെക്കുറിച്ചോര്‍ത്തത്.
"താഴത്തെ പാക്കിസ്ഥാനീടെ കടേലെ മുട്ട കൊള്ളത്തില്ല, വാങ്ങരുതെന്ന് പറഞ്ഞാല്‍ റൂമിലെ മറ്റവന്മാര്‍ കേള്‍ക്കില്ല" വയറില്‍ ചെറുതായി അമര്‍ത്തിക്കൊണ്ട് ചെറുതായൊരു കള്ളച്ചിരിയോടെ സെബാള്‍ട്ടി പറഞ്ഞു.
ചിരിയടക്കാന്‍ വയ്യാതെ ഞങ്ങള്‍ മൂവ്വരും ഓഫീസിലേക്ക് നടക്കുമ്പോള്‍ സേഫ് അസംബ്ലി പോയിന്‍റില്‍ മറ്റാരെയും കാണാതെ ആശയക്കുഴപ്പത്തിലായി, എന്താണ് സംഭവിച്ചതെന്ന് ഒരെത്തും പിടിയും കിട്ടാതെ സായിപ്പ് ഓഫീസിലേക്ക് തിരിച്ചു പോകുന്നുണ്ടായിരുന്നു.
_____________________________________________________
സേഫ് അസംബ്ലി പോയിന്‍റ് : കമ്പനിക്കകത്ത് തീപിടുത്തം, ഗാസ് ലീക്ക് തുടങ്ങിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് സുരക്ഷിതമായി നില്‍ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലം.

0 comments
Posts a comment