ബോർഡിംഗ് പാസ് കിട്ടി വിമാനത്തിലേക്ക് കയറാൻ തയ്യാറെടുക്കുമ്പോഴും കഴിഞ്ഞ അവധിയിൽ താന്‍ നേരിട്ട ദുരവസ്ഥയെ ക്കുറിച്ചായിരുന്നു സെബാള്‍ട്ടിയുടെ ചിന്ത.
ഈ ഏകാന്തജീവിതത്തിൽ തന്‍റെ ഏകാന്തതയെ വാചാലമാക്കാന്‍ ഒരിണയെ കണ്ടെത്തണം എന്ന നിശ്ചയത്തിലാണ് നാട്ടിൽ എത്തിയത് എങ്കിലും അമ്മാവന്‍റെ എതിർപ്പിനെത്തുടർന്ന് അവധി കഴിഞ്ഞു വെറും കയ്യോടെ തിരുച്ചുപോരാനായിരുന്നു സെബാള്‍ട്ടിയുടെ വിധി.
കുടുംബസ്വത്തിലെ ഓഹരി വാങ്ങിക്കാതെ കല്യാണം കഴിപ്പിക്കില്ല എന്നതായിരുന്നു അമ്മാവന്‍റെ വാശി .
രണ്ടു വർഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരവധിക്കാലം, വീട്ടിലേക്ക് കയറുമ്പോൾ സെബാൾട്ടി ചിലതെല്ലാം കണക്കുകൂട്ടിയിട്ടുണ്ടായിരുന്നു .
ഇപ്രാവശ്യം എന്ത് വില കൊടുക്കേണ്ടി വന്നാലും കല്യാണം കഴിക്കാതെ തിരിച്ചു വിമാനം കയറില്ല എന്ന സെബാള്‍ട്ടിയുടെ ദൃഡനിശ്ചയതിനു മുന്നിൽ അമ്മാവനു കീഴടങ്ങേണ്ടി വന്നു.
അങ്ങനെ സെബാള്‍ട്ടിയുടെ കല്യാണം കഴിഞ്ഞു.
വർഷങ്ങളായി താൻ നെയ്ത്കൂട്ടിയ സ്വപ്നതുല്യമായ ആദ്യരാത്രിയിൽ ജീവിതത്തിന്‍റെ അർത്ഥവും അനർത്ഥവും തിരിച്ചറിഞ്ഞു.
പിറ്റേന്ന് വൈകി എണീറ്റ് ഉമ്മറപ്പടിയും കടന്നു വിട്ടുമാറാത്ത ആലസ്യത്തോടെ കടന്നു വരുമ്പോൾ കോലായയിൽ ചാരു കസേരയിൽ
കല്യാണച്ചിലവുകൾ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ചിന്താനിമഗ്നനായിരിക്കുന്ന അമ്മാവനെ കണ്ടു
പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല - സെബാള്‍ട്ടിയുടെ ഒറ്റച്ചവിട്ടില്‍ ദാണ്ടേ കിടക്കുന്നു അമ്മാവനും കസേരയും കൂടി മുറ്റത്ത് !
എന്നിട്ട് ഒരാക്രോശവും :-
"ഇത്രക്ക് സുഖമുളള പരിപാടി ആയിട്ടാണോ അമ്മാവാ കല്യാണം കഴിപ്പിക്കാൻ ഇത്രയും കാലം താമസിപ്പിച്ചത്".....??? >:O
എഴുതിയത് ~Riyas Perincheeri ~
_____________________________________________________
രസകരമായ സെബാള്‍ട്ടിക്കഥകള്‍ നിങ്ങള്‍ക്കും അയക്കാം.

0 comments
Posts a comment